തിരുവനന്തപുരം: മോൻത ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ കരതൊടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്നലെ വടക്കൻ ജില്ലകളിലായിരുന്നു മഴയെങ്കിൽ ഇന്ന് തെക്കൻ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലും മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും അധികൃതർ അറിയിച്ചു.
മോൻത ചുഴലിക്കാറ്റ് ആന്ധ്രയിലെ കാക്കിനടയ്ക്ക് സമീപം കര തൊടുമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. സ്ഥിതിഗതി നേരിടാൻ ആന്ധ്രയിൽ തയാറെടുപ്പ് തുടങ്ങി.